ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാറാന്‍ കോടതി ഉത്തരവ്
 



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി എതിര്‍ത്തിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാല്‍, മുഴവന്‍ രേഖകള്‍ കൈമാറുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്‌ഐടിയുടെ നിലപാട്. കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്‌ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷന്‍ അറിയിച്ചത്.

എന്‍ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് തള്ളിയത്. ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍ പതിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാന്‍ ശുപാര്‍ശ നല്‍കി എന്നതാണ് എന്‍ വാസുവിനെതിരായ കേസ്. സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തി കവര്‍ച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media