ഇന്ത്യ കുതിക്കുന്നു, സ്ത്രീകള്‍ മുന്നേറുന്നു, ആഗോള സ്വീകാര്യത ഉയരുന്നു:രാഷ്ട്രപതി
 



ദില്ലി: ആഗോള തലത്തില്‍ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സ്വീകാര്യത വര്‍ധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന അവര്‍ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോല്‍പ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തില്‍ പറഞ്ഞു.

സ്‌കൂള്‍ പഠന കാലത്തെ തന്റെ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓര്‍ക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓര്‍ക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികള്‍ക്ക് നമ്മള്‍ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ചാന്ദ്രയാന്‍ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പ്രസംഗത്തില്‍ പ്രതിപാദിച്ച രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media