ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ 
ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചു


കോഴിക്കോട്: ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചതായി ഡിഎംഒ. 21-ാം തീയതി യുകെയില്‍ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം.


രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ജില്ലയില്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവര്‍ കുറവാണ്. ജനിതകശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവര്‍ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media