കര്‍ശന നിയന്ത്രണങ്ങളോടെ പ്ലസ് വണ്‍ പരീക്ഷയ്ക്ക് തുടക്കം; ഒക്ടോബര്‍ 18 ന് അവസാനിക്കും


 

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ അല്പസമയത്തിനകം ആരംഭിക്കും. സുപ്രീം കോടതിയുടെ അനുമതിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. 20 മിനുട്ട് കൂള്‍ ഓഫ് ടൈം ആണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇന്ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD), ELECTRONIC SYSTEMS പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇന്ന് Entrepreneurship Development പരീക്ഷയും നടക്കും. 

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 28ന് CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS. ഇന്ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 13നാണ് അവസാനിക്കുക. ഹയര്‍ സെക്കന്‍ഡറിയില്‍ ഇന്ന്. പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media