കോഴിക്കോട്:അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാറി(47)ന്റെ സംസ്‌കാരം വ്യാഴം പകല്‍ മൂന്നിന് കീഴ്പ്പയ്യൂരിലെ കണ്ണമ്പത്ത്കണ്ടി വീട്ടുവളപ്പില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ 10 വരെ കോഴിക്കോട് ദേശാഭിമാനിയിലും 10 മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളിലും 12-.30ന് ചെങ്ങോട്ട്കാവ് അരങ്ങാടത്തെ വീട്ടിലും പൊതുദര്‍ശനം. തുടര്‍ന്ന് കീഴ്പ്പയ്യൂരിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധന്‍ പുലര്‍ച്ചെയാണ് മരണം.
1998ല്‍ ദേശാഭിമാനിയില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്ന പ്രവീണ്‍ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലിചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. 2019ലെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജി വി രാജ സ്‌പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
അച്ഛന്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. അമ്മ: സുപ്രഭ ടീച്ചര്‍ ( മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). ഭാര്യ: ഡോ. രത്‌നകുമാരി (കൊയിലാണ്ടി ഗവ. ഹോമിയോ ആശുപത്രി ആര്‍എംഒ).
മക്കള്‍: പാര്‍വതി ആര്‍ പ്രവീണ്‍ (മെഡിസിന്‍ വിദ്യാര്‍ഥിനി, മള്‍ഡോവ), അശ്വതി ആര്‍ പ്രവീണ്‍ (പ്ലസ്വണ്‍ വിദ്യാര്‍ഥി, ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍). സഹോദരന്‍: പ്രജീഷ് കുമാര്‍ (അധ്യാപകന്‍, ചെറുവണ്ണൂര്‍ ഗവ. എച്ച്എസ്).