സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് എണ്ണക്കമ്പനികള്‍ ശനിയാഴ്ച്ച വര്‍ധിപ്പിച്ചത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.08 രൂപയായി. ഡീസല്‍ വില 87.59 രൂപയായും ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 91.44 രൂപയാണ് ഇന്ന് വില. ഡീസല്‍ വില 86.02 രൂപ. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ആനുപാതികമായ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
ദില്ലിയില്‍ 91.17 രൂപയാണ് പെട്രോള്‍ ലീറ്ററിന് വില. ഡീസല്‍ ലീറ്ററിന് വില 81.47 രൂപയും. ചെന്നൈയില്‍ പെട്രോള്‍ വില 93.20 രൂപയിലെത്തി. ഡീസല്‍ വില 86.53 രൂപ. കൊല്‍ക്കത്തയില്‍ പെട്രോളിന് 91.35 രൂപയും ഡീസലിന് 84.35 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബെംഗളൂരുവിലും കാര്യമായ വിലവര്‍ധനവ് കാണാം. ബെംഗളൂരു നഗരത്തില്‍ പെട്രോളിന് 94.22 രൂപയായി. ഡീസല്‍ ലീറ്ററിന് വില 86.37 രൂപ.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നത് വിവിധ രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്തായാലും ശീതകാലം കഴിയുന്നതോടെ ഇന്ധന വില താഴുമെന്ന പ്രതീക്ഷയിലാണ് . ശീതകാലത്ത് ഡിമാന്‍ഡ് കൂടുന്നതിനാലാണ് എണ്ണയ്ക്ക് വില ഉയരുന്നത്. ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില സാധാരണ നിലയിലെത്തും', ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മന്ത്രി പറഞ്ഞു.