പുതുനേട്ടം കുറിച്ച് ബിഎസ്എന്‍എല്‍; വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
ബിഎസ്എന്‍എല്‍ തിരിച്ചുവരുന്നു. പുതിയ കണക്കുകള്‍് പ്രാകാരം ബിഎസ്എന്‍എല്‍ ഉപയോഗക്തക്കാളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍. ഇന്ത്യയില്‍ എല്ലായിടത്തും 4ജി നെറ്റ്വര്‍ക്കുകള്‍ ലഭ്യമാക്കിയിട്ടില്ലെങ്കിലും കമ്പനി അതിന്റെ വരിക്കാരുടെ വിപണി വിഹിതം 2017ലെ 8.6% ല്‍ നിന്ന് 2021ല്‍ 10.03% ആയി ഉയര്‍ത്തിയിട്ടുണ്ട്. നേരിയ വര്‍ധനവാണെങ്കിലും ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്.
4ജി നെറ്റ്വര്‍ക്കുകള്‍ വളരെ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമുള്ള ബിഎസ്എന്‍എല്‍ വിപണി വിഹിതം വര്‍ധിച്ചിരിക്കുന്നത് ചെറിയ കാര്യമല്ല. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ടെലികോം കമ്പനി രാജ്യത്ത് എല്ലായിടത്തും 4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയാല്‍ സ്വകാര്യ കമ്പനികള്‍ക്ക് അത് വെല്ലുവിളിയാകും എന്ന് ഉറപ്പാണ്. 2017നും 2021നും ഇടയില്‍ പല പുതിയ വരിക്കാരും വിലകുറഞ്ഞ പ്ലാനുകള്‍ തിരഞ്ഞാണ് പോയത്. അതുകൊണ്ട് തന്നെ മറ്റ് കമ്പനികളെക്കാള്‍ കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്ന ബിഎസ്എന്‍എല്ലിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചു.
ബിഎസ്എന്‍എല്ലിന് വര്‍ഷങ്ങളായി സബ്‌സ്‌ക്രൈബര്‍ മാര്‍ക്കറ്റ് ഷെയറില്‍ സ്ഥിരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്‍ഡിടിവി ലാഭ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ വിപണി വിഹിതത്തില്‍ സ്ഥിരമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2017ല്‍ ടെലിക്കോം കമ്പനിക്ക് 8.6% വരിക്കാരുടെ വിപണി വിഹിതം ഉണ്ടായിരുന്നു. അത് 2018ല്‍ 9.4% ആയി ഉയര്‍ന്നു. 2019ല്‍ ഇത് 9.9% ആയി. 2020ല്‍ 10.3%ലേക്ക് ബിഎസ്എന്‍എല്ലിന്റെ വിപണി വിഹിതം വളര്‍ന്നു. 2021ന്റെ ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 10.03 ശതമാനമാണ് ബിഎസ്എന്‍എല്ലിന്റെ വിപണി വിഹിതം.
2019ല്‍ ബിഎസ്എന്‍എല്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന സ്ഥിതി വന്നപ്പോള്‍ സര്‍ക്കാര്‍ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 4ജി സ്‌പെക്ട്രവും സാമ്പത്തിക സഹായവും നല്‍കികൊണ്ടാണ് ബിഎസ്എന്‍എ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ 4ജി നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും എത്തിക്കാന്‍ ഇതുവരെ ബിഎസ്എന്‍എല്ലിന് സാധിച്ചിട്ടില്ല. ടെണ്ടര്‍ നടപടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇതിന് കാരണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവണമെന്ന് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ഹൈബ്രിഡ് 4ജി പ്ലാനുമായിട്ടാണ് കമ്പനി മുന്നോട്ടുപോകുന്നത്. ഇതിലൂടെ രാജ്യത്തുടനീളമുള്ള മൊബൈല്‍ സൈറ്റുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ പ്രാദേശിക -വിദേശ കച്ചവടക്കാരെ ക്ഷണിക്കും. ബിഎസ്എന്‍എല്‍ 2021 ജൂലൈ 1 ന് അഞ്ച് ലേലക്കാര്‍ക്ക് ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് (എല്‍ഒഐ) നല്‍കി. 4ജിയുടെ കാര്യങ്ങള്‍ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത്തരത്തില്‍ തന്നെയാണ് കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ രാജ്യത്ത് മുഴുവന്‍ 4ജി എത്താന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും.
കേരളം അടക്കമുള്ള ചില സ്ഥലങ്ങളില്‍ നിലവില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ 15,000 ത്തോളം നെറ്റ്വര്‍ക്ക് ടവറുകള്‍ 4ജി കണക്റ്റിവിറ്റി നല്‍കുന്നതിനായി നവീകരിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. ഈ 15,000 ടവറുകളില്‍ 80 ശതമാനവും കേരളത്തിലാണ് ഉള്ളത്. നോക്കിയയുടെ ബിടിഎസ് (ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷന്‍) സജ്ജീകരിച്ചിരിക്കുന്ന ടവറുകള്‍ക്ക് 4ജി നെറ്റ്വര്‍ക്കിനായി ഒരു അധിക സംവിധാനവും ലഭിക്കുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നത്. ബിഎസ്എന്‍എല്ലിന് വലിയ ഉപയോക്തൃ അടിത്തറയുള്ള സര്‍ക്കിളുകളില്‍ ഒന്നാണ് കേരളം.