സ്ത്രീകളെ ഉപയോഗിച്ച് മയക്കു മരുന്ന് കടത്ത് വ്യാപകം 20 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടു പേര്‍ കോഴിക്കോട്ട് പിടിയില്‍
കോഴിക്കോട്: സ്ത്രീകളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമാവുന്നു. ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടു പേര്‍ കോഴിക്കോട്ട് പിടിയിലായി. തൃശൂര്‍ സ്വദേശി ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം ടൗണില്‍ വച്ച് ഇന്ന് രാവിലെയാണ് ഇവര്‍ പിടിയിലായത്.
കോഴിക്കോട്ടു നിന്നു വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോകുകയായിരുന്നു കഞ്ചാവ്. ഒന്നര മാസമായി ഇരുവരും കോഴിക്കോട് ചേവരമ്പലത്ത് വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. പത്തുലക്ഷത്തോളം രൂപ വിപണിവില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇത് വയനാട്ടില്‍ ആര്‍ക്കാണ് എത്തിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.