അക്ഷയതൃതീയ നാളില്‍ സ്വര്‍ണത്തിന് വില കൂടി
കോഴിക്കോട്: അക്ഷയതൃതീയ നാളില്‍ സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വില വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ സ്വര്‍ണവില പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസവും പവന് 36,000 രൂപയായിരുന്നു നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണവ്യാപാരം ചൊവാഴ്ച്ച നടന്നത് (മെയ് 11). ഈ ദിവസം സ്വര്‍ണം 35,760 രൂപ വില രേഖപ്പെടുത്തി. ഈ മാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍). മെയ് മാസം ഇതുവരെ പവന് 680 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്.