പാലാരിവട്ടം പാലം അഴിമതി: ടി.ഒ. സൂരജിന് നിര്‍ണായക
പങ്കെന്ന് വിജിലന്‍സ് കേടതിയില്‍ വ്യക്തമാക്കി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ. സൂരജിനെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ട്. ആര്‍ഡിഎക്‌സ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയ ശേഷം സൂരജിന്റെ മകന്‍ മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമി വാങ്ങി. രേഖകളില്‍ കാണിച്ചത് ഒരു കോടി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.