തമിഴ് നടൻ വിവേക് അന്തരിച്ചു
ശനിയാഴ്ച പുലർച്ചെയാണ് വിവേക് ചെന്നൈ ആശുപത്രിയിൽ മരിച്ചത്. 59 വയസായിരുന്നു. വിവേകിനെ വടപലാനിയിലെ സിംസ് ആശുപത്രിയിൽ ഇന്നലെ ഹൃദയാഘാതത്തെത്തുടർന്ന് പ്രവേശിപ്പിചിരുന്നു.
തുടർന്ന് ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റിംഗ് പ്രക്രിയയ്ക്ക് വിധേയനായി. തീവ്രപരിചരണ വിഭാഗത്തിൽ ഇസിഎംഒ പിന്തുണ നൽകി. പുലർച്ചെ 4.35 നാണ് അദ്ദേഹം അന്തരിച്ചത്, ”ആശുപത്രിയിൽ നിന്നുള്ള ഒരു മെഡിക്കൽ ബുള്ളറ്റിൻ ആണ് വിവരം അറിയിച്ചത്.
59 കാരനായ നടനെ വെള്ളിയാഴ്ച രാവിലെ 11 ഓടെ അബോധാവസ്ഥയിൽ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്മെന്റിൽ ഭാര്യയും മകളും എത്തിച്ചത്. കടുത്ത കൊറോണറി സിൻഡ്രോം മൂലമാണ് പെട്ടെന്നുള്ള ഹൃദയാഘാത൦ ഉണ്ടായതെന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസാമി പറഞ്ഞു. വ്യാഴാഴ്ച അദ്ദേഹം എടുത്ത കോവിഡ് -19 വാക്‌സിനുമായി ഇത് ബന്ധപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ടെസ്റ്റ്, സിടി റിപ്പോർട്ടുകൾ അദ്ദേഹത്തിന് കോവിഡ് -19 ഇല്ലെന്ന് തെളിയിച്ചു. ഇതാദ്യമായാണ് നടൻ ഇതുപോലുള്ള ബുദ്ധിമുട്ട്‌കളോടെ ഹോസ്പിറ്റലിൽ എത്തുന്നത് ഡോ. ശിവസാമി പറഞ്ഞു. വിവേക്കിന് “മിതമായ രക്തസമ്മർദ്ദം” ഉണ്ടായിരുന്നു.
പൊതുജനാരോഗ്യ സന്ദേശങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി വ്യാഴാഴ്ച നടനെ സർക്കാർ പ്രഖ്യാപിചിരുന്നു . ചെന്നൈയിലെ തമിഴ്‌നാട് സർക്കാർ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കോവാക്‌സിൻ എടുത്ത അദ്ദേഹം വാക്‌സിൻ എടുക്കാൻ മുന്നോട്ട് വരാൻ മറ്റു പലരോടും അഭ്യർത്ഥിച്ചു.