തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്. 102000 ബോണസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാന്‍ 8%അധികം വരും. റെക്കോര്‍ഡ് കച്ചവടമായതിനാല്‍ ജീവനക്കാര്‍ക്ക് മികച്ച ബോണസ് നല്‍കാന്‍ തീരുമാനിച്ചതായി ബെവ്‌കോ എംഡി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,700കോടിയാണ് വിറ്റു വരവ്. മുന്‍സാമ്പത്തിക വര്‍ഷത്തെക്കാള്‍ 650 കോടി അധിക വില്‍പ്പനയാണ് നടന്നിരിക്കുന്നത്. എക്‌സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാല്‍ പണം ജീവനക്കാരുടെ പോക്കറ്റിലെത്തും.