ഇറക്കുമതി തീരുവ വെട്ടിച്ചു; സാംസങിന് 300 കോടി രൂപ പിഴ ചുമത്തി
ഇറക്കുമതി തീരുവ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് 300 കോടി രൂപ തീരുവയടച്ച് സാംസങ്. 4 ജി റേഡിയോ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ആണ് കമ്പനി നികുതി വെട്ടിച്ചതായി കണ്ടെത്തിയത്. സാംസങ് ഇലക്ട്രോണിക്‌സ് ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന് കസ്റ്റംസ് തീരുവയായി 300 കോടി രൂപ നല്‍കിയത്. 4 ജി റേഡിയോ ഉപകരണങ്ങളെ തീരുവയില്ലാത്തെ വിഭാഗത്തില്‍ പെടുത്തിയാണ് സാംസങ് നികുതി വെട്ടിപ്പ് നടത്തിയത്.
അന്വേഷണത്തില്‍ ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിആര്‍ഐ 500 കോടി രൂപ പിഴ ഈടാക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് സാംസങ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 300 കോടി രൂപയാണ് പിഴ അടച്ചതെങ്കിലും ബാക്കി തുകയും കമ്പനി നല്‍കിയേക്കും എന്നാണ് സൂചന.സംസങ് ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് സാംസങ് ഓഫീസുകളില്‍ ഡിആര്‍എ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഗുരുഗ്രാമിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആണ് തിരച്ചില്‍ നടത്തിയത്. രാജ്യത്തിന്റെ വിദേശ വ്യാപാര കരാറില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിര്‍മിച്ച ഉകരണങ്ങള്‍ വിദേശ വ്യാപാര കരാറിന്റെ നികുതി ആനുകൂല്യം ഉപയോഗപ്പെടുത്തി ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ഇതേ ഉത്പന്നങ്ങള്‍ക്ക് നോക്കിയ, വാവേ, എറിക്സണ്‍ തുടങ്ങിയ കമ്പനികള്‍ 20 ശതമാനം നികുതി നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ആണിത്.20 ശതമാനം നികുതി നല്‍കേണ്ട ഉത്പന്നങ്ങള്‍ നികുതിയൊന്നും കൂടാതെ ഇറക്കുമതി ചെയ്യുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതിനാല്‍ ആണ് കമ്പനിക്ക് 500 കോടി രൂപ പിഴയീടാക്കിയത്.