ഗുജറാത്തില്‍ സെപ്തംബര്‍ രണ്ടിന് സ്‌കൂളുകള്‍ തുറക്കും
ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 6, 7, 8 ക്ലാസുകളാണ് സെപ്തംബര്‍ 2 ന് തുറക്കുക. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഗുജറാത്തിലെ സ്‌കൂളുകളും കോളജുകളും അടച്ചത്. ഇക്കൊല്ലം ജനുവരി 11 മുതല്‍ 10, 12 ക്ലാസുകളും പിജി ക്ലാസുകളും തുറന്നിരുന്നു. ഫെബ്രുവരി 8 മുതല്‍ 9, 10 ക്ലാസുകളും നടക്കുന്നുണ്ട്. എങ്കിലും ഏപ്രില്‍ മാസത്തില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി തുറന്ന ക്ലാസുകളൊക്കെ വീണ്ടും അടച്ചിരുന്നു.
അതേസമയംഈ മാസം മുതല്‍് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഈ മാസം 17 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം.
നഗരപ്രദേശങ്ങളിലുള്ള സ്‌കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്‌കൂളുകളിലെ 5 മുതല്‍ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതല്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. വിദ്യാഭ്യാസ വകുപ്പും ടാസ്‌ക് ഫോഴ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചക്ക് ശേഷമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റിയത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 37,593 കൊവിഡ് കേസുകള്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 595504593 ആയി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 65 ശതമാനം കേസുകൂളും കേരളത്തില്‍ നിന്നാണ്.