സില്‍വര്‍ലൈന്‍ സ്വപ്‍ന പദ്ധതിക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി .
തിരുവനന്തപുരത്തെ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍ഗോഡുമായി ബന്ധിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി പുതുക്കിയ ഫണ്ട് സമാഹരണ പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരം 64,000 കോടി രൂപയുടെ പുതുക്കിയ ഫണ്ട് സമാഹരണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. അനുമതികള്‍ കിട്ടുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കാനും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജനുവരി 5 ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടപ്പാക്കല്‍ ഏജന്‍സിയായ കേരള റെയില്‍ വികസന കോര്‍പ്പറേഷനോട് (കെ-റെയില്‍) സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്ന് ഒരു ബില്യണ്‍ യുഎസ് ഡോളറും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര് ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്ന് 500 മില്യണ്‍ ഡോളറും ജര്‍മ്മന്‍ വികസന ഏജന്‍സിയായ കെഎഫ്ഡബ്ല്യുവില്‍ നിന്ന് 460 മില്യണ്‍ ഡോളറും കെ-റെയില്‍ ഈ പദ്ധതിക്കായി ആവശ്യപ്പെട്ടിരിക്കുന്നതായി കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ അറിയിച്ചു.