ദില്ലി: ഇന്ത്യയുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സൈനിക മേധാവി അസീം മുനീറിനെതിരെ കലാപക്കൊടി ഉയര്‍ന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാന്റെ ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയര്‍മാന്‍ ജനറല്‍ ഷാഹിദ് ഷംഷദ് മിര്‍സ അസീം മുനീറിനെ കസ്റ്റഡിയിലെടുത്ത് അധികാരം ഏറ്റെടുത്തു എന്നുമാണ് അറിയുന്നത്.
മുനീറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സൈനിക കോടതിയുടെ നടപടിക്ക് വിധേയമാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.