സ്വര്‍ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 34,400 രൂപയാണ് വെള്ളിയാഴ്ച്ചത്തെ നിരക്ക്; ഗ്രാമിന് വില 4,300 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. ഫെബ്രുവരി മാസം ഇതുവരെ സ്വര്‍ണം പവന് 2,400 രൂപ കുറഞ്ഞത് കാണാം. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് 36,800 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തിയത്. കേരളത്തില്‍ വെള്ളിക്കും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 67.70 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില താഴ്ന്നു നില്‍ക്കുന്നതാണ് ഇന്ത്യയിലും വില കുറയാന്‍ കാരണം. വെള്ളിയാഴ്ച്ച രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,000 രൂപയ്ക്ക് താഴെ ഇപ്പോഴത്തെ നിരക്ക്