റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ ഇന്ന് വില്‍പ്പനയ്ക്ക് എത്തും


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ ജിടി പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ മാസ്റ്റര്‍ എഡിഷന്‍ ഫോണ്‍ ഇന്ന് വില്പനയ്ക്ക്. റിയല്‍മി ജിടി 5ജിയെക്കാള്‍ വിലക്കുറവുള്ള മാസ്റ്റര്‍ എഡിഷന്റെ വില്പന ഉച്ചയ്ക്ക് 12 മണി മുതല്‍ റിയല്‍മി.കോം, ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റുകള്‍ മുഖേനയാണ് ക്രമീകരിച്ചിരിക്കുന്നത്.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപ, ഏറ്റവും പ്രീമിയം പതിപ്പായ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപ എന്നിങ്ങനെയാണ് റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്റെ വില. ഇന്ന് 8 ജിബി പതിപ്പുകളുടെ വില്പന മാത്രമാണ് ആരംഭിക്കുക. 6 ജിബി റാം പതിപ്പിന്റെ വില്പന എന്നാരംഭിക്കും എന്ന് റിയല്‍മി വ്യക്തമാക്കിയിട്ടില്ല. കോസ്‌മോസ് ബ്ലൂ, ലൂണ വൈറ്റ് നിറങ്ങളില്‍ റിയല്‍മി ജിടി മാസ്റ്റര്‍ മാസ്റ്റര്‍ എഡിഷന്‍ വാങ്ങാം. ഇതുകൂടാതെ സ്യൂട്ട്‌കേസ് സ്‌റ്റൈല്‍ ഡിസൈനുമായി വോയേജര്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ മാസ്റ്റര്‍ എഡിഷന്‍ എഡിഷന്‍ ലഭ്യമാണ്. ലോകപ്രശസ്ത ഡിസൈനര്‍ നാവോട്ടോ ഫുകസാവയുമായി സഹകരിച്ചാണ് ഈ ഡിസൈന്‍ ക്രമീകരിച്ചിരിക്കുന്നത്.

റിയല്‍മി ജിടി 5ജിയ്ക്ക് സമാനമായി 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 360 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് മാസ്റ്റര്‍ എഡിഷനില്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778G SoC പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. 256 ജിബി വരെയുള്ള ഇന്റെര്‍ണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാം. 65W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍.

എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.2 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമെറായാണ് ഫോണില്‍. 32 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും (എഫ് / 2.5 അപ്പര്‍ച്ചര്‍) റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷനിലുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media