കോഴിക്കോട്: തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ പുനഃരധിവസിപ്പിക്കുന്ന 'ഉദയം' പദ്ധതിയിലേക്ക് ചിക്കന്‍ വ്യാപാര സമിതി കംപ്യൂട്ടര്‍പ്രിന്റര്‍. നല്‍കി. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ പ്രിന്റര്‍ ഡെപ്യൂട്ടി കലക്ടര്‍ അനിതാകുമാരിക്ക് കൈമാറി.ചടങ്ങില്‍ ചിക്കന്‍ വ്യാപാരി സമിതി നേതാക്കളായ കെ.വി.റഷീദ്, അബ്ദു റഹ്‌മാന്‍ മാത്ര, മുസ്തഫ കിണാശ്ശേരി, ഫിറോസ് പൊക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.