വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പിക്ക് 10 വര്‍ഷം തടവ് ശിക്ഷ
 



കവരത്തി : വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഫൈസലിനെയാണ്  കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ.

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ  പി എം സയ്യിദിന്റെ  മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media