മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം;
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ഹര്‍ജി
മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹര്‍ജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരി?ഗണിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യുടെ മുഖത്ത് അടിക്കും എന്നായിരുന്നു നാരായണ റാണെയുടെ പരാമര്‍ശം. പരാമര്‍ശത്തില്‍ ശിവസേനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാല്‍ നാരായണ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധവും, ചട്ട ലംഘനവുമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പലയിടത്തും ബിജെപി ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ രാത്രി 10 മണിയോടെയാണ്, റായ്ഗഡ് ജില്ലയിലെ മഹദ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. റാണെയുടെ കുടുംബാംഗങ്ങളും കോടതിയിലെത്തി. നാരായണ്‍ റാണെയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭൂഷന്‍ സാല്‍വി ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത് തെറ്റായ വകുപ്പുകള്‍ ആണെന്ന് റാണയുടെ അഭിഭാഷകര്‍ വാദിച്ചു. റാണെക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍,153, 505 എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും, തെളിവുകള്‍ കണ്ടെടുക്കാന്‍ ഇല്ലാത്തതിനാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ട കാര്യമില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നാരായണ്‍ റാണയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.