പറക്കാന്‍ നോക്കുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഹുസ്റ്റണ്‍: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനത്തിന് തീ പിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേരും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അപകടം. മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-87 ചെറു വിമാനത്തളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കവെയാണ് അപകടത്തില്‍ പെട്ടത്.
ഹൂസ്റ്റണില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയിലായിരുന്ന ഫ്‌ലയര്‍ ബില്‍ഡേഴ്‌സ ഉടമ അലന്‍ ക്രെന്റിന്റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. മേജര്‍ ലീഗ് ബേസ്‌ബോളിന്റെ അമേരിക്കന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് സീരീസ് ഗെയിം-4 ല്‍ ഹൂസ്റ്റണ്‍ ആസ്‌ട്രോസ് റെഡ് സോക്‌സ് കളിക്കുന്നത് കാണാനുള്ള യാത്രയായിരുന്നു ഇത്.
അപകടത്തിന്റെ കാരണം പരിശോധിച്ച് വരികയാണെന്ന്? ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. സംഭവം നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷിക്കുമെന്നും എഫ്എഎ അറിയിച്ചു.