മുംബൈ: ആഗോളതലത്തിലെ അനിശ്ചിതത്വം വിപണിയെ വീണ്ടും നഷ്ടത്തിലാക്കി. നിഫ്റ്റി 17,150ന് താഴെയാണ് വ്യാപാരം ആരംഭിച്ചത്.
സെന്‍സെക്സിലെ നഷ്ടം 399 പോയന്റാണ്. 57,285 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 117 പോയന്റ് താഴ്ന്ന് 17,128ലുമെത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, റിയാല്‍റ്റി തുടങ്ങിയ സൂചികകളാണ് നഷ്ടത്തില്‍. മീഡിയ, മെറ്റല്‍, ഐടി സൂചികകള്‍ നേട്ടത്തിലും
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.