ഓഹരി വിപണി;സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍
മുംബൈ: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം വിപണിയില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 125 പോയന്റ് ഉയര്‍ന്ന് 58,854ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 17,561ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥ അവഗണിച്ചാണ് സൂചികകളുടെ മുന്നേറ്റം.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഐഷര്‍ മോട്ടോഴ്സ്, ഒഎന്‍ജിസി, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹിന്ദ്ര, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബിപിസിഎല്‍, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക് തുടങ്ങിയവ മികച്ച ഉയരത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.3ശതമാനവും സ്മോള്‍ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.