കോവിഡ്: സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികളുടെ എക്‌സിറ്റ്, റീ-എന്‍ട്രി വിസയും ഇക്കാമയും സൗജന്യമായി പുതുക്കി നല്‍കും.
റിയാദ് : കോവിഡ് പശ്ചാത്തലത്തില്‍ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികളുടെ എക്‌സിറ്റ്, റീ-എന്‍ട്രി വിസകളുടെയും ഇക്കാമയുടെയും കാലാവധി സൗജന്യമായി പുതുക്കി നല്‍കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) ആരംഭിച്ചു. കൂടാതെ സന്ദര്‍ശന വിസയും നീട്ടി കൊടുക്കുമെന്നും ജവാസത്ത് അറിയിച്ചു.
ഓഗസ്റ്റ് 31 വരെയാണ് പുതുക്കി നല്‍കുക. നിലവില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന് ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും വിദേശികള്‍ക്കും മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് സൗദി സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വിസ കാലാവധി നീട്ടുന്നതിന് ജവാസത്ത് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ജവാസത്ത് അറിയിച്ചു.