ലണ്ടനില്‍ പശു പൂജ ചെയ്ത് യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക്
ലണ്ടനില്‍ പശു പൂജ ചെയ്ത് ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക്. ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമാണ് ഋഷി പശു പൂജ ചെയ്തത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഋഷി സുനകിനെ അഭിനന്ദിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തുവരുന്നത്. ബ്രിട്ടണിലും ഇന്ത്യയുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനെയാണ് ആളുകള്‍ അഭിനന്ദിക്കുന്നത്.