കോഴിക്കോട്: മരിച്ച വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹം കഴിപ്പിച്ചതിന്‌റിഫയുടെ മാതാപിതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മെഹ്നാസിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.