മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മോന്‍സനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സനെതിരെ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, മോന്‍സനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.