മാധ്യമ പ്രവര്‍ത്തകയോട് മോശമായ പെരുമാറ്റം
സ്ത്രീത്വത്തെ അപമാനിച്ചു:
എന്‍. പ്രശാന്ത് ഐഎഎസിനെതിരെ കേസ്
കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറുകയും അശ്ലീല ചുവയുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയക്കുകയും ചെയ്‌തെന്ന പരാതയില്‍ എന്‍. പ്രശാന്ത് ഐഎഎസിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപാമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രവിത പ്രശാന്തിനോട് ചോദിച്ചപ്പോള്‍ വാട്‌സ് ആപ്പിലൂടെ വളരെ മോശമായി പെരുമാറിയെന്നാണ് പരാതി.പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.