ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇവരുടെയെല്ലാവരുടെയും സുരക്ഷ തങ്ങള്‍ക്ക് പരമപ്രധാനമാണ്. അവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ പാര്‍പ്പിക്കും. എന്നാല്‍ അതേസമയം, നിരുപാധികം യുക്രൈന്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുക്രൈന്‍ പറയുന്നു. ലോകം ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ്. നരേന്ദ്രമോദി പറയുന്നത് പുടിന്‍ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോദി ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കണമെന്നും യുക്രൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു.