വെള്ളാപ്പള്ളി തന്ന മൂന്നു ലക്ഷത്തിന് കണക്കുണ്ട്;  പണം വാങ്ങിയത് വഴിവിട്ട് ഒന്നു ചെയ്യില്ലെന്നു പറഞ്ഞ്: ബിനോയ് വിശ്വം
 



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശന്‍ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയത്തെക്കാള്‍ പരാജയം ഉണ്ടായി. ജയിക്കുമ്പോള്‍ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോള്‍ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തില്‍ പോയി ഒളിക്കാന്‍ പോകുന്നില്ല. തിരുത്തല്‍ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാള്‍ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവര്‍ത്തിക്കണം. തിരുത്തല്‍ വരുത്തേണ്ടിടത്ത് അത് ചെയ്യണം.

കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്‌ഐആര്‍ പരമാവധി പേര്‍ക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം എത്തി. പേടിയുള്ളവര്‍ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോള്‍ വിഡി സതീശന്‍. എല്‍ ഡി എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കള്‍ ഒറ്റയ്ക്ക് പോയി ആരില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാന്‍ പാടില്ലെന്നും പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media