കയ്യിലുള്ളത് 10,000 രൂപ;  മുഖ്യമന്ത്രിക്കും ഭാര്യക്കും 1.05 കോടിയുടെ നിക്ഷേപം 


 



കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലുള്ളത് 10,000 രൂപ. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കുമായി ആകെ 1.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ധര്‍മടം നിയമസഭാ മണ്ഡലത്തില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണു സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ കമലയുടെ പക്കല്‍ 5000 രൂപയാണുള്ളത്.

പിണറായി വിജയനു 43.35 ലക്ഷത്തിന്റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. പിണറായി വിജയന് 97.35 ലക്ഷത്തിന്റെയും ഭാര്യ കമലയ്ക്ക് 96.58 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളുമുണ്ട്. പിണറായി വിജയന്റെ പേരില്‍ 52 ലക്ഷത്തിന്റെ സ്വത്തും ഭാര്യയുടെ പേരില്‍ 36 ലക്ഷത്തിന്റെ സ്വത്തുമാണുള്ളത്. പിണറായി വിജയനു 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്.

ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം എന്നിവയിലായി പിണറായിക്ക് 45,35,620 രൂപയും ഭാര്യയ്ക്ക് 60,58,442 രൂപയുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപയുടെയും 20,000 രൂപയുടെയും കണ്ണൂര്‍  വിമാനത്താവളത്തില്‍ ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം എന്നിവയിലായി പിണറായിക്ക് 45,35,620 രൂപയും ഭാര്യയ്ക്ക് 60,58,442 രൂപയുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപയുടെയും 20,000 രൂപയുടെയും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് രണ്ട് ലക്ഷത്തിന്റെയും ഓഹരിയുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വര്‍ണാഭരണമുണ്ട്.

എസ്ബിഐ തലശ്ശേരി ബ്രാഞ്ചില്‍ 5, 13,847 രൂപയും പിണറായി സര്‍വീസ് കോ ഓപറേറ്റീവ് ബാങ്കില്‍ മൂന്ന് അക്കൗണ്ടുകളിലായി 6312 രൂപയും 1,81,822 രൂപയും 2000 രൂപയും വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയില്‍ 37,11,039, രൂപയും നിക്ഷേപം ഉണ്ട്. 
2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ് മൂലത്തില്‍ 51.95 ലക്ഷത്തിന്റെ സ്വത്തും ഭാര്യയുടെ പേരില്‍ 35 ലക്ഷത്തിന്റെ സ്വത്തുമാണുണ്ടായിരുന്നത്. ബാങ്ക്, ഓഹരി നിക്ഷേപങ്ങളിലായി പിണറായിക്ക് 2,04, 048 രൂപയും ഭാര്യയ്ക്ക് 29,76,717 രൂപയുമാണുണ്ടായിരുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media