കോഴിക്കോട്: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ സൗപര്‍ണിക പ്രൊജക്ട്‌സ് കോഴിക്കോട് കുന്ദമംഗലത്ത് സൗപര്‍ണിക ഫ്‌ളോറന്‍സ എന്ന പ്രീമിയം അപ്പാര്‍ട്ടുമെന്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. മൊത്തം 60 കോടി രൂപ മതിക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലെ സാനിധ്യം ശക്തമാക്കുകയാണ് സൗപര്‍ണ്ണികയെന്ന് പ്രൊമോട്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ പാര്‍പ്പിട വിപണി മികച്ച വളര്‍ച്ച കാണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നിര്‍മാണമാരംഭിക്കുന്നത്.
ദേശീയപാത 766നു സമീപം കോഴിക്കോട് നഗരത്തിലേയ്ക്കും വിമാനത്താവളത്തിലേക്കും മറ്റ് സൗകര്യങ്ങളിലേയ്ക്കും എളുപ്പം ചെന്നെത്താവുന്ന ലൊക്കേഷനിലാണ് സൗപര്‍ണ്ണിക ഫ്‌ളോറന്‍സ നിര്‍മാണമാരംഭിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ സൗപര്‍ണ്ണികയുടെ രണ്ടാമത്തെ പദ്ധതിയാണ് ഫ്‌ളോറെന്‍സ. ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രമുഖ ആശുപത്രികള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സാമീപ്യവും ഫ്‌ളോറെന്‍സയുടെ ആകര്‍ഷണങ്ങളാണ്
കേരളം തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണെന്നും സംസ്ഥാനത്ത് ഗുണനിലവാരമുള്ള പാര്‍പ്പിടങ്ങള്‍ക്ക് സ്ഥിരമായി മികച്ച ഡിമാന്റുണ്ടെന്നും സൗപര്‍ണിക പ്രോജക്റ്റസ് മാനേജിംഗ് ഡയറക്ടര്‍ രാംജി സുബ്രഹ്‌മണ്യം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണയും ബിസിനസ്-തൊഴില്‍ സൗകര്യങ്ങളും ശക്തമായ പ്രാദേശിക സമ്പദ് വ്യവസ്ഥയുമുള്ള കോഴിക്കോട് വിശേഷിച്ചും വലിയ വളര്‍ച്ചാസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല സാധ്യതകള്‍ കണക്കിലെടുത്താണ് കോഴിക്കോട്ട് കമ്പനിയുടെ രണ്ടാമത് പദ്ധതിയായ ഫ്ളോറന്‍സയ്ക്ക് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
44 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന 88 പ്രീമിയം അപ്പാര്‍ട്മെന്റുകളാണ് (1.5, 2,3 ബിഎച്ച്‌കെ) ഫ്‌ളോറെന്‍സയിലുണ്ടാവുക. മള്‍ട്ടിപര്‍പ്പസ് ഹാള്‍ , ക്ലബ്ബ് ഹൗസ്, അത്യാധുനിക സൗകര്യങ്ങളുള്ള ജിനേഷ്യം നീന്തല്‍ക്കുളം, പൂന്തോട്ടങ്ങള്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം, തുറസ്സായ വര്‍ക്ക്-ഔട്ട് സ്ഥലങ്ങള്‍ തുടങ്ങി ഒട്ടനവധി ആധുനിക സൗകര്യങ്ങള്‍ പുതിയ പദ്ധതിയുടെ ഭാഗമാകും.
പൊതുസ്ഥലങ്ങളില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിപ് സംവിധാനം, അള്‍ട്ടാ-ഫിലിട്രേഷന്‍ സാങ്കേതികവിദ്യയിലുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയും ഫ്‌ളോറെന്‍സ്റ്റയില്‍ ഒരുക്കും. കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസംസ്ഥാനങ്ങളില്‍ സൗപര്‍ണികയ്ക്ക്് വിപുലമായ സാന്നിധ്യമുണ്ട്