തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ അര്‍ജന്റീന കരാറിലെ നികുതി തട്ടിപ്പില്‍ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജന്‍സ് ഓഫീസര്‍ക്ക് ഉള്‍പ്പെടെ ജിഎസ്ടി കമ്മീഷണര്‍ മെമ്മോ നല്‍കി. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടില്‍ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്‌പോണ്‍സര്‍ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍. 22 കോടിയോളം രൂപ നികുതിയാണ് അടയ്‌ക്കേണ്ടിയിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തി. എന്നാല്‍ നികുതി ഈടാക്കാന്‍ കര്‍ശന നടപടി ഒന്നും ഉണ്ടായില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയില്‍ അടക്കം ആണ് ഇപ്പോഴത്തെ അന്വേഷണം