നെഫ്റ്റ് ഇടപാടുകള്‍ തടസപ്പെടും
ദില്ലി: ഓണ്‍ലൈന്‍ ബാങ്കിങ് എളുപ്പത്തില്‍ ആക്കുന്ന നെഫ്റ്റ് പണം ഇടപാടുകള്‍ ഈ മാസം തടസപ്പെട്ടേക്കാം. മെയ് 23ന് നെഫ്റ്റ് സേവനങ്ങള്‍ തടസപ്പെടുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. 12 മണി മുതല്‍ രണ്ട് മണി വരെയാണ് സേവനങ്ങള്‍ തടസപ്പെടുക. അതിനാല്‍ ഈ സമയത്ത് നെഫ്റ്റ് സംവിധാനത്തിലൂടെ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ആകില്ല. നെഫ്റ്റ് സംവിധാനം അപ്‌ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനങ്ങള്‍ തടസപ്പെടുക.
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സംവിധാനം കൂടുതല്‍ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് സാങ്കേതികമായുള്ള അപ്ഗ്രഡേഷന്‍ നടപ്പാക്കുന്നത്. അടുത്തിടെ നെഫ്റ്റ് പ്ലാറ്റ്‌ഫോമിലൂടെയുള്ള പണം ഇടപാടുകള്‍ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.