മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് അന്‍വര്‍
 


നിലമ്പൂര്‍: സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അന്‍വര്‍. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വര്‍ണ കള്ളക്കടത്തില്‍ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കില്‍ വരട്ടെ, കാണാം എന്ന് അന്‍വര്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ല എന്നല്ല പറഞ്ഞത്. താന്‍ ഇന്നലെയിട്ട സര്‍വേയില്‍ 1.2 ദശലക്ഷം ആളുകള്‍ പ്രതികരിച്ചു. അതില്‍ 90 ശതമാനവും പോസിറ്റിവ് പ്രതികരണം. തനിക്ക് സ്വാര്‍ത്ഥ താത്പര്യമില്ല. താനിപ്പോള്‍ പറയുന്നത് കേള്‍ക്കാന്‍ ജനമുണ്ട്. ആളുകള്‍ കുറയുമെന്ന് തനിക്കറിയാം. ഇതെല്ലാം മനസിലാക്കിയാണ് താന്‍ സംസാരിക്കുന്നത്.

തന്റെ പൊതുയോഗത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അന്‍വറിന്റെ നെഞ്ചത്ത് കയറാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോള്‍ തീരുമാനിച്ചാല്‍ മലപ്പുറം ജില്ലയില്‍ മാത്രം 25 പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും. അന്‍വറിനെ സ്‌നേഹിക്കുന്നവര്‍ 140 മണ്ഡലത്തിലുമുണ്ട്. സി.പി.എം വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. തന്നെ വര്‍ഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍വേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ആദ്യ രണ്ട് ദിവസം താന്‍ പോകില്ല. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂ. അവിടെ ഒരു കസേര ഉണ്ടാകുമെന്ന് കരുതുന്നു. ഇല്ലങ്കില്‍ നിലത്തിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

കക്കാടംപൊയിലിലെ പാര്‍ക്കില്‍ തടയണയുണ്ടോയെന്ന് അവിടെ പോയി നോക്കട്ടെ. താന്‍ ആ വഴിക്ക് തന്നെ പോകാറില്ല. ഇപ്പോള്‍ ഹൈ സ്പീഡ് മെഷീനൊക്കെ വരും. മൂന്നര കോടി ജനത്തിനും സഖാക്കള്‍ക്കും ഇതില്‍ കൃത്യമായ ബോധ്യമുണ്ട്. ദുബൈയിലും വിദേശത്തും പൊലീസിന് പോകാനാവില്ലല്ലോ. സ്വര്‍ണം കടത്തി കൊണ്ടുവന്ന് ആര്‍ക്കാണ് കൊടുക്കുന്നതെന്ന് പൊലീസ് അന്വേഷിച്ചോ? മുഖ്യമന്ത്രി എന്താണ് തലക്ക് വെളിവില്ലാതെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media