എല്‍ഐസി ജീവനക്കാരുടെ ശമ്പള വര്‍ധനവ് കമ്പനി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ 1.14 ലക്ഷം വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. 2021 -22 സാമ്പത്തിക വര്‍ഷത്തെ എല്‍ഐസി ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് കമ്പനി പ്രഖ്യാപിച്ചു. ജീവനക്കാരുടെ വേതനത്തില്‍ 25 ശതമാനത്തിലധികം വര്‍ധനവോടെയാണ് പുതുക്കിയ ശമ്പളം ഉണ്ടാകുക . സന്തോഷം പകരുന്നതാണ്
ഈ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ എല്‍ഐസി ജീവനക്കാരുടെ പുതുക്കിയ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. പ്രതിസന്ധികളുടെ ഈ സമയത്ത് വേതന വര്‍ധനവ് വാര്‍ത്ത ജീവനക്കാര്‍ക്കു സന്തോഷം പകരുന്നതാണ് . മാസ ശമ്പളത്തില്‍ 25 ശതമാനത്തിലേറെ വര്‍ധനവാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്. - ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (എഐഐഇഎ) ജനറല്‍ സെക്രട്ടറി ശ്രീകാന്ത് മിശ്ര പറഞ്ഞു. എല്ലാ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം 1,500 രൂപ മുതല്‍ 13,500 രൂപ വരെ പ്രത്യേക അലവന്‍സായി ലഭിക്കും. എല്‍ഐസി പ്രതിവര്‍ഷം ജീവനക്കാര്‍ക്ക് നല്‍കുന്ന മൊത്ത വേതം ആകെ 2,700 കോടി രൂപയാണ്. ഇനി മുതല്‍ എല്‍ഐസി ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമായിരിക്കും പ്രവൃത്തി ദിവസങ്ങളായി ഉണ്ടാവുക.