കത്തുന്ന വെയിലേറ്റ് ഇനി ജോലി ചെയ്യണം
കുവൈറ്റില്‍ മധ്യാഹ്ന ജോലി വിലക്ക് ഇന്ന് തീരും
കുവൈറ്റ്: കുവൈറ്റ് സിറ്റിയിലെ ഉച്ചസമയത്തെ പുറം ജോലി വിലക്ക് ചൊവ്വാഴ്ച അവസാനിക്കും. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കു തന്നെയാണ് ഇത്തവണയും മമധ്യാഹ്ന ജോലി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങുകയാണെങ്കില്‍ കുവൈറ്റിലെ ചൂടില്‍ കുറവൊന്നും വന്നിട്ടില്ല. 45 ഡിഗ്രിയാണ് അന്തരീക്ഷ താപനില. രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുവരെ സൂര്യതാപം ഏറ്റ് ജോലി ചെയ്യേണ്ടി വന്നിരുന്നില്ല ഈ മൂന്നു മാസവും. വിലക്ക് നീങ്ങുന്നതോടെ പുറംപണിയെടുക്കുന്ന ജോലിക്കാരില്‍ ആശങ്കയുയരുകയാണ്.