ക്രിപ്‌റ്റോകറൻസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെ ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം ബ്ലോക്ക് ചെയ്യാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.
ക്രിപ്‌റ്റോകറൻസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെ ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം ബ്ലോക്ക് ചെയ്യാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയനീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട്. ചൈന ഉൾപ്പടെ പലരാജ്യങ്ങളും ക്രിപ്‌റ്റോകറൻസിക്കുപകരം ഡിജിറ്റൽ കറൻസി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
അതിനുമുന്നോടിയായാണ് ക്രിപ്‌റ്റോകറൻസി ഇടപാടുകൾതടയാൻ ഐപി വിലാസം ബ്ലോക്ക്‌ചെയ്യുന്നത്. അഡൾട്ട് സൈറ്റുകളും ചൈനീസ് ആപ്പുകളും നിരോധിച്ചതുപോലെ ക്രിപ്‌റ്റോ ഇടപാടുകൾ നടത്തുന്ന സൈറ്റുകളും ബ്ലോക്ക്‌ചെയ്യുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, ബിറ്റ്‌കോയിൻ, ഇഥേറിയം ഉൾപ്പടെയുള്ള വികേന്ദ്രീകൃത കറൻസികൾ നിരോധിക്കാൻ എളുപ്പമല്ലെന്നാണ് ഇടപാടുകാരും ഇതുമായി ബന്ധപ്പെട്ട വ്യവസായികളും പറയുന്നത്