ഒമ്പത് രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ! ബംബര്‍ ഓഫറുമായി പേടിഎം
രാജ്യത്ത് പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 809 രൂപയാണ് വില. എന്നാല്‍ വെറും 9 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. എങ്ങനെയെന്നല്ലേ? ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎം ആണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി ഗ്യാസ് സിലിണ്ടറുകള്‍ക്ക് ബമ്പര്‍ ഓഫര്‍ പ്രഖ്യാപിച്ചത്. പേടിഎമ്മിന്റെ ക്യാഷ്ബാക്ക് ഓഫറിലൂടെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഏപ്രില്‍ 30 വരെയാണ് ഓഫറിന്റെ കാലാവധി.
പേടിഎം വഴി ആദ്യമായി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ഓഫര്‍ ബാധകമാകുകയുള്ളൂ. ക്യാഷ്ബാക്ക് ലഭിക്കാന്‍ കുറഞ്ഞത് 500 രൂപയുടെ പേയ്‌മെന്റെങ്കിലും നടത്തണം. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ബില്‍ പേയ്‌മെന്റിന് ശേഷം 800 രൂപ ക്യാഷ്ബാക്ക് മൂല്യമുള്ള ഒരു സ്‌ക്രാച്ച് കാര്‍ഡ് ആണ് ലഭിക്കുക. ക്യാഷ്ബാക്കിനായി ഈ സ്‌ക്രാച്ച് കാര്‍ഡ് തുറക്കണം. 10 രൂപ മുതല്‍ 800 രൂപ വരെയുള്ള ക്യാഷ്ബാക്ക് ആണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്.
ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ആണ് ക്യാഷ്ബാക്ക് സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കുക. സ്‌ക്രാച്ച് കാര്‍ഡ് ലഭിച്ച് 7 ദിവസത്തിനുള്ളില്‍ തന്നെ അവ തുറക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് അവ ഉപയോഗിക്കാന്‍ കഴിയില്ല. ഇനി പേടിഎം വഴി എങ്ങനെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമെന്ന് നോക്കാം.
പേടിഎം ആപ്പ് തുറക്കുക
ഹോം സ്‌ക്രീനിലെ 'show more' ക്ലിക്ക് ചെയ്യുക.
ഇടതുവശത്ത് കാണുന്ന 'recharge and pay bills' ഓപ്ഷനില്‍നിന്ന് Book a Cylinder തിരഞ്ഞെടുക്കുക.
ഭാരത് ഗ്യാസ്, ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയില്‍നിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ എല്‍പിജി ഐഡിയോ നല്‍കുക.
വിശദാംശങ്ങള്‍ നല്‍കിയ ഉടന്‍ എല്‍പിജി ഐഡി, ഉപഭോക്തൃ നാമം, ഏജന്‍സി നാമം എന്നിവ സ്‌ക്രീനില്‍ കാണാനാകും.
ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഗ്യാസ് സിലിണ്ടറിനായി ഈടാക്കുന്ന തുക ചുവടെ കൊടുത്തിട്ടുണ്ടാകും.
ഗ്യാസ് ബുക്കിങ്ങിനുള്ള പ്രമോ കോഡ് നല്‍കുക.