ഇന്ത്യയിലേക്ക് വിദേശപണം ഒഴുകുന്നു 
നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന 


ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്തെ വിദേശ നിക്ഷേപം കുത്തനെ ഉയര്‍ന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നേടിയത് ഈ കാലയളവിലാണ്. 6,754 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ കാലയളവില്‍ ഉണ്ടായത്. വാണിജ്യ വ്യവസായ മന്ത്രാലയം ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5514 കോടി ഡോളറായിരുന്നു നിക്ഷേം. 19 ശതമാനമാണ് വിദേശ നിക്ഷേത്തിലെ വളര്‍ച്ച. മൂന്ന് ശതമാനത്തോളം നിക്ഷേപം ഇടിഞ്ഞതിന് ശേഷമാണ് കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നത്. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപം 37 ശതമാനം ഉയര്‍ന്ന് 2620 കോടി ഡോളറിലെത്തിയിരുന്നു.

മുന്‍ വര്‍ഷം ഇത് 1909 കോടി ഡോളറായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം 1010 കോടി ഡോളറും 920 കോടി ഡോളറുമായി നിക്ഷേപം ഉയര്‍ന്നിരുന്നു. മൊത്തം വിദേശ നിക്ഷേപം 2019 ഡിസംബറിലെ 7460 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഡിസംബറില്‍ 24 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നിക്ഷേപം കുത്തനെ ഉയര്‍ന്നു.

കഴിഞ്ഞ ആറര വര്‍ഷങ്ങളായി രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിയ്ക്കാന്‍ സ്വീകരിയ്ക്കുന്ന നടപടികള്‍ ഫലം കാണുന്നതാണ് വിദേശ നിക്ഷേപം ഉയര്‍ത്തിയത് എന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിശദീകരണം. വിവിധ മേഖലകളിലെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കാനും ലളിതമാക്കാനും സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ നിക്ഷേപ നയത്തില്‍ വരുത്തിയ പരിഷ്‌കരണമാണ് നിക്ഷേപം വര്‍ധിപ്പിച്ചിരിയ്ക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media