ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല.


എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന്  സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസ്സപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 30-ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുതല്‍ എ.എസ്.ജി. എസ്.വി. നടരാജ് വരെയുള്ള പ്രമുഖരായ അഭിഭാഷകരെ അണിനിരത്തിക്കൊണ്ടാണ് ഇ.ഡിക്കെതിരായ കേസിനെ കേന്ദ്രസര്‍ക്കാർ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടത്. അടിയന്തിരമായി എഫ്‌.ഐ.ആര്‍. സ്‌റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ എന്നാല്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഹര്‍ജി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ക്കശമായ നടപടികളുണ്ടാവരുതെന്ന നിര്‍ദേശത്തോടെയാണ് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിയത്. ചൊവ്വാഴ്ച വരെ   കേസില്‍ അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടുപോവാമെങ്കിലും അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media