രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി.
രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും ഇന്ന് പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്‌സ് വിപണികൾക്കും ഇന്ന് അവധിയാണ്. ഇന്നലെ 243 പോയന്റ് നഷ്ടത്തിൽ 47,705ലാണ് സെൻസെക്‌സ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 14,296ലുമെത്തിയിരുന്നു വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക.