ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി.
രാജ്യത്തെ ആദായ നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം നല്‍കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ തീരുമാനം. നികുതി റിട്ടേണ്‍ സമര്‍പ്പിക്കന്നതിനുള്ള അവസാന തിയ്യതി നീട്ടി. സപ്തംബര്‍ 30 വരെയാണ് നീട്ടിയത്. രാജ്യത്ത് രണ്ടാം കൊറോണ തരംഗം ആശങ്കയായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. 2021-22 അസസ്‌മെന്റ് വര്‍ഷത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സപ്തംബര്‍ 30ലേക്കാണ് നീട്ടിയത്. നേരത്തെ ഇത് ജൂലൈ 31 ആയിരുന്നു. ഓഡിറ്റ് അസസ്സിങ് ഉള്ളവര്‍ക്ക് നവംബര്‍ 30 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. നേരത്തെ ഇത് ഒക്ടോബര്‍ 31 ആയിരുന്നു. ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നേരത്തെ സപ്തംബര്‍ 30 ആയിരുന്നു. ഇത് ഒക്ടോബര്‍ 31ലേക്ക് മാറ്റി.
റിവൈസ്ഡ് ഇന്‍കം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 31ല്‍ നിന്ന് ജനുവരി 31ലേക്ക് നീട്ടിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്കും മറ്റുമുള്ള എസ്എഫ്ടി സമര്‍പ്പിക്കേണ്ട തിയ്യതി ജൂണ്‍ 30 ആണ്. നേരത്തെ ഇത് മെയ് 31 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ടിഡിഎസ് സമര്‍പ്പിക്കാനുള്ള തിയ്യതി മെയ് 31ല്‍ നിന്ന് ജൂണ്‍ 30ലേക്ക് നീട്ടി. ഫോറം 16 ഇഷ്യു ചെയ്യാനുള്ള അവസാന തിയ്യതി ജൂലൈ 15ലേക്ക് നീട്ടി. നേരത്തെ ജൂണ്‍ 15 ആയിരുന്നു അവസാന തിയ്യതി. നികുതി ബോര്‍ഡിന്റെ
തീരുമാനം ഏറെ ആശ്വാസം പകരുന്നതാണ്.