നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു
ഇന്ന് നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. ഏഷ്യന്‍ വിപണികളില്‍ രാവിലെ ദൃശ്യമായ പോസിറ്റീവ് വികാരം സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് തുണയേകുന്നുണ്ട്. ഒപ്പം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 550 പോയിന്റ് ഉയര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്. 50,120 എന്ന നിലയിലേക്ക് ബോംബെ സൂചിക എത്തി (1.1 ശതമാനം ഉണര്‍വ്). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,100 എന്ന നിലയും തുടക്കത്തിലെ തിരിച്ചുപിടിച്ചു. ബജാജ് ഫൈനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. ഈ ഓഹരികളില്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടം കാണാം.
സെന്‍സെക്‌സ് 550 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 15,100 തൊട്ടു
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 2.2 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിശാല വിപണികളിലും മുന്നേറ്റം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1 ശതമാനവും വീതം രാവിലെ നേട്ടം രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് 35 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ടാറ്റ മോട്ടോര്‍സ്, കാനറ ബാങ്ക്, ആര്‍ത്തി ഇന്‍ഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, റൂട്ട് മൊബൈല്‍ തുടങ്ങിയ പ്രമുഖര്‍ ഈ പട്ടികയില്‍പ്പെടും.
മാര്‍ച്ച് പാദത്തില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികളി വാൻ മുന്നേറ്റം കാഴ്ച വെച്ചിരുന്നു വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം വരുമാന വളര്‍ച്ചയാണ് ടാറ്റ മോട്ടോര്‍സിന്റെ കാര്യത്തില്‍ പ്രവചിക്കപ്പെടുന്നത്. കമ്പനിയുടെ അറ്റാദായം 2,813 കോടി രൂപ വരെയും ഉയരാമെന്നും നിരീക്ഷണമുണ്ട്.