കോഴിക്കോട്: അഞ്ചാമത് ജില്ലാ യോഗാസന സ്‌പോര്‍ട്സ് അസോസിയേഷന്റെ ആഭിമു ഖ്യത്തില്‍ ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് 2024 ആഗസ്റ്റ് 25 ന് ഞായറാഴ്ച കോഴി ക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍വെച്ച് നടക്കും. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്റ്റ് സ്പോര്‍ട്സ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ആയുഷ് മന്ത്രാലയം, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ളതാണ് കോഴിക്കോട് ജില്ലാ യോഗാസന സ്പോര്‍ട്സ് അസോസിയേഷന്‍.
് യോഗാസന ഭാരതിന്റെയും യോഗാസന സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 10 വയസ്സു മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് വിവിധ കാറ്റഗറിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കാം. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാവുന്നവര്‍ക്ക് യോഗാസന സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നവര്‍ക്ക് യോഗാസന ഭാരതിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാം.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാവുന്നവരെ ഖേലോ ഇന്ത്യ, വിമന്‍സ് ലീഗ് എന്നീ മത്സരങ്ങളിലേക്ക് പരിഗണിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 23 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് ബന്ധപ്പെടുക: 9995661537, 9497679211
പത്രസമ്മേളനത്തില്‍ യോഗാസന സ്പോര്‍ട്സ ് അസോസിയേഷന്‍ സംസ്ഥാന വൈസ്് പ്രസിഡന്റ് യോഗാചാര്യ ഉണ്ണിരാമന്‍ മാസ്റ്റര്‍ , ടി. രാജീവ് (ജില്ലാ പ്രസിഡന്റ്), വി. സജീവ് (ജില്ലാ സെക്രട്ടറി), വി. മനോഹരന്‍ (ജില്ലാ ട്രഷറര്‍) വി. ജയരാജ് (ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.