പ്രധാനമന്ത്രി യോഗം വിളിച്ചു; 'ടൗട്ടെ'യില്‍ കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പ്


'ടൗട്ടെ' ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനിദ്വീപിന് 180 കി.മീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും.കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്.

കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. കേരളത്തിന്റെ തീരമേഖലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. മലയോരമേഖലയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം പാലാ കരൂര്‍പള്ളിക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകനാശം.തിരുവന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തും വ്യാപക നാശനഷ്ടം സംഭവിച്ചു.വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം എന്ന നിര്‍ദേശമുണ്ട്.ലക്ഷ്വദീപിലും കടലാക്രമണം രൂക്ഷമായി തുടരുന്നു.

ഇടുക്കിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് അടിമാലി കല്ലാര്‍കുട്ടി ഡാം തുറന്നു. ഹൈറേഞ്ചില്‍ വ്യാപകനാശം. മരം വീണ് നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വീടുകളില്‍ വെള്ളം കയറി. മേല്‍ക്കൂര പറന്നുപോയി. പള്ളിത്തുറയിലും തുമ്പയിലും ദുരിതാശ്വാസക്യാമ്പ് തുറന്നു.അതേസമയം, 'ടൗട്ടെ' ചുഴലിക്കാറ്റില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media