ഒടുവില്‍ വഴങ്ങി: കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കലക്ടര്‍   ബീച്ചില്‍ സ്ഥലം അനുവദിച്ചു
 



കോഴിക്കോട്:  കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചതിനെച്ചൊല്ലിയുള്ള രാഷ്ടീയപ്പോരിന് പരിഹാരമായി.കോണ്‍ഗ്രസിന് ബീച്ചില്‍ തന്നെ വേദി അനുവദിക്കും.നവകേരള സദസ്സിന്റെ വേദിയില്‍ നിന്ന് 100 മീറ്റര്‍ മാറി  കോണ്‍ഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് ഖളക്ടറുമായും ഡിസിസി പ്രസിഡന്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്‌ന പരിഹരാത്തിന് വഴിയൊരുങ്ങിയത്. ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.

വരുന്ന 23ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലായിരുന്നു ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല്‍ 16 ദിവസം മുമ്പ് വാക്കാല്‍ അനുമതി കിട്ടിയ റാലിക്ക്  അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആര് തടഞ്ഞാലും റാലി നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ജാള്യതയാണെന്ന് സിപിഎമ്മും തിരിച്ചടിച്ചു. രാഷ്ട്രീയപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ബിച്ചില്‍ തന്നെ വേദി അനുവദിച്ച് വിവാദം .അവസാനിപ്പിച്ചത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media