പ്ലസ് വണ്‍ അപേക്ഷകള്‍ 24 മുതല്‍; പ്രോസ്‌പെക്ടസ് നാളെ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സ്വീകരണം 24-ന് ആരംഭിക്കും. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പ്രോസ്‌പെക്ടസിലും സോഫ്റ്റ് വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. മുന്നാക്ക സംവരണ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് നാളെ പ്രസിദ്ധീകരിക്കും.
സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തില് ഭേദഗതി വരുത്തിയ പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിന് ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികള്‍ 24 ലേക്ക് മാറ്റിയത്.
അപേക്ഷാ സമര്‍പ്പണത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്സുകളും സ്ഥാപിക്കും. ഇതിനായി ഓണാവധിക്ക് ശേഷം അധ്യാപകരെ നിയോഗിക്കും.