ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുകവലി കാരണമാകും. അതുകൂടാതെ പുകവലി നിങ്ങളുടെ ചര്‍മ്മത്തിലും കാര്യമായ ദോഷങ്ങളുണ്ടക്കും. പുകവലി രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുകയും ചര്‍മ്മത്തിലേക്കുള്ള ഓക്സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. പുകവലിക്കുന്നവരില്‍ കൊളാജന്‍, എലാസ്റ്റിന്‍ നാരുകള്‍ എന്നിവ കുറവാണെന്ന് ഗവേഷണങ്ങളില്‍ പറയുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദൃഢതയ്ക്കും പ്രധാന പ്രോട്ടീനുകളാണിവ.
പുകവലി നിര്‍ത്തുന്നവരില്‍ ചര്‍മ്മത്തില്‍ വലിയ രീതിയിലുള്ള വ്യത്യാസമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുകവലി ഉപേക്ഷിക്കുന്നത് പ്രായമാകുന്നതിന്റെ പാടുകള്‍, നിറവ്യത്യാസത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുമെന്ന് ഒരു ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു. 2019 ലെ ഗവേഷണമനുസരിച്ച്, പുകവലി ഉപേക്ഷിച്ച് ഒരു മാസത്തിനുള്ളില്‍ പ്രായമാകുന്നതിന്റെ പാടുകളുടെയും ഹൈപ്പര്‍പിഗ്മെന്റേഷന്റെയും ലക്ഷണങ്ങള്‍ കുറയും.